കൊല്ലം: ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും സാഹിത്യ പ്രവർത്തകനും അദ്ധ്യാപകനും ഗുരുദേവ കലാവേദി പ്രസിഡന്റുമായിരുന്ന പ്രൊഫ. എം.സത്യപ്രകാശത്തിന്റെ ഒന്നാം ചരമ വാർഷികം മങ്ങാട് ജലജാ ഭവനത്തിൽ ഗുരുദേവകലാവേദി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും. രാവിലെ 8 മുതൽ ഗുരുദേവ സമൂഹ പ്രാർത്ഥന, 9ന് പുഷ്പാർച്ചന, 10ന് അനുസ്മരണ സമ്മേളനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാദനം ചെയ്യും. ഗുരുദേവ കലാവേദി ട്രസ്റ്റ് പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹി​ക്കും. മുൻ മന്ത്രി നീലലോഹിത ദാസൻ നാടാർ അനുസ്മരണ പ്രഭാഷണം നടത്തും.