
കൊല്ലം: ഓൾ കേരള ഓപ്പൺ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ടൂർണമെന്റ് 27 മുതൽ 30 വരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നടക്കും. സ്പീഡ് സ്‌കേറ്റിംഗ് റിങ്ക് റേസ് മത്സരങ്ങൾ 27 മുതൽ 29 വരെ വെങ്ങല്ലൂരിലും റോഡ് റേസ് കോതമംഗലം ബൈപ്പാസ് റോഡിലും റോളർ ഹോക്കി മത്സരങ്ങൾ 29, 30 തീയതികളിൽ തൊടുപുഴയിലും നടക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 24. 2022-23 ലെ ആർ.എസ്.എഫ്.ഐ രജിസ്‌ട്രേഷൻ നേടിയവർക്ക് പങ്കെടുക്കാമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.