കൊട്ടിയം : കേരള സീനിയർ സിറ്റിസൺസ് ഫോറം തഴുത്തല യൂണിറ്റിന്റെ 5-ാമത് വാർഷികാഘോഷം നാളെ സപ്ലൈകോയ്ക്ക് സമീപം തേജസ് ബിൽഡിംഗിൽ നടക്കും. കളക്ടർ അഫ്സാന പർവീൺ ഉദ്‌ഘാടനവും അനുമോദനവും നടത്തും. യൂണിറ്റ് പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് സെക്രട്ടറി വൈ. പ്രേംകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ ആമുഖ പ്രഭാഷണം നടത്തും. ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ലതാങ്കൻ മരുത്തടി മുഖ്യപ്രഭാഷണം നടത്തും. കൊട്ടിയം എസ്.എച്ച്.ഒ എം.സി. ജിംസ്റ്റൺ, കൊട്ടിയം എസ്.ഐ സുജിത്ത് ജി.നായർ, കേരള സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, വാർഡ് മെമ്പർമാരായ ദീപ്തി സുരേഷ്, ശ്യാം കുമാർ (പ്രവീൺ), പെരുമ്പുഴ യൂണിറ്റ് സെക്രട്ടറി ഡി. സത്യരാജൻ എന്നിവർ സംസാരിക്കും. യൂണിറ്റ് എക്സി.കമ്മിറ്റി മെമ്പർ എൻ.ബാബുരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുപ്രഭ ശശി നന്ദിയും പറയും.