p
ചവറ കോവിൽത്തോട്ടം ലൂർദ്സ് മാതാ സെൻട്രൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ .ചിഞ്ചു റാണി നിർവഹിക്കുന്നു

ചവറ: കോവിൽത്തോട്ടം ലൂർദ്സ് മാതാസെൻട്രൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കെട്ടിടത്തിന്റെ ആശിർവാദവും അനുഗ്രഹപ്രഭാഷണവും ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു.

തുടർന്ന് നടന്ന സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മദർ ജനറൽ റെക്സിയ മേരി അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഷിബു ബേബിജോൺ, സിസ്റ്റർ അഡോൾഫ് മേരി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി. സുധീഷ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി, വാർഡ് അംഗം ലിൻസി ലിയോൺ, ഇടവക വികാരി ഫാദർ മിൽട്ടൺ ജോർജ്,പ്രിൻസിപ്പൽ ഹേമ മേരി, ജയ്സൺ തോമസ്, മാത്യു ടെറി തുടങ്ങിയവർ സംസാരിച്ചു. പത്താം ക്ലാസ് പാസായ വിദ്യാർഥികളെ അനുമോദിച്ചു.