photo
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ധർണ്ണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനം യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ധർണ്ണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, വാഴയത്ത് ഇസ്മയിൽ, എൽ.കെ.ശ്രീദേവി, എ.സോളമൻ, മുനമ്പത്ത് വഹാബ്, എസ്.ജയകുമാർ, അഡ്വ.ടി.പി. സലിംകുമാർ, അനിൽകുമാർ,എ.സുദർശനൻ, സന്തോഷ്ബാബു, ഗോപിനാഥപ്പണിക്കർ, ഹുസൈൻ എന്നിവർ സംസാരിച്ചു.