കൊല്ലം: കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ വടകരയിലും കോഴിക്കോടും നടത്തുന്ന സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് നാളെ തുടങ്ങും. നവംബർ 3ന് മത്സരങ്ങൾ സമാപിക്കും. 14 ജില്ലകളിൽ നിന്നായി എണ്ണൂറോളം താരങ്ങൾ റോഡ്, റിങ്ക് റേസിൽ മത്സരിക്കും. 29 മുതൽ നവംബർ ഒന്നുവരെ റിങ്ക് റേസ് വടകരയിലും നവംബർ 2 നും 3 നും റോഡ് റേസ് കോഴിക്കോടും നടക്കും. ഡിസംബർ 15 മുതൽ 23 വരെ വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.