കൊല്ലം: വിജിലൻസ് കേസുകളിലെ അന്വേഷണ മികവിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബാഡ്ജ് ഒഫ് ഹോണർ ബഹുമതിക്ക് കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ. അശോക കുമാർ അർഹനായി.

2020 കാലത്ത് വിജിലൻസ് ഡിവൈ.എസ്.പി ആയിരിക്കെ മികവിനുള്ള വിജിലൻസ് ഡിറ്റക്ടീവ് എക്‌സലൻസി പുരസ്‌കാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. 2016 ലും കുറ്റാന്വേഷണ മികവിന് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരുന്നു.