കൊല്ലം: പ്രശസ്ത കഥാകൃത്തും ചലച്ചിത്രകാരനുമായ പി.പത്മരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാളെ പി.പത്മരാജൻ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിക്കുന്നു. വൈകിട്ട് 4ന് മണിക്ക് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങ് ഗാന രചയിതാവും സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുമായ അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ജ്യോതി അദ്ധ്യക്ഷത വഹിക്കും. എം. ദേവദാസ് എഴുതിയ പി.പത്മരാജൻ- അനുഭവങ്ങൾ ഓർമ്മകൾ എന്ന പുസ്തകമാണ് ചർച്ച ചെയ്യുന്നത്. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ പുസ്തകാവതരണം നടത്തും. എം. ദേവദാസ്, എൻ.പി.ജവഹർ, അഡ്വ.വി.മണിലാൽ, ജി.അനിൽകുമാർ

തുടങ്ങിയവർ സംസാരിക്കും.