photo
ശിവഗിരി മഠത്തിൽ നിന്ന് ആര്യങ്കാവിലെത്തിയ ദിവ്യജ്യോതി യാത്രക്ക് ആര്യങ്കാവ് ശാഖ ഭാരവാഹികളായ അനിൽകുമാർ,വി.എസ്.സോമരാജൻ, കെ.കെ.സരസൻ, കെ.കുസുമൻ തുടങ്ങിയവർ സ്വീകരണം നൽകുന്നു

പുനലൂർ: തമിഴ്നാട്ടിൽ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്ന് ആരംഭിച്ച ദിവ്യജ്യോതി പ്രയാണത്തിന് തുടക്കമായി. ഇന്നലെ രാവിലെ ശിവഗിരിയിൽ നിന്ന് ആരംഭിച്ച ദിവ്യജ്യോതി യാത്ര ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാന്ദ ഉദ്ഘാടനം ചെയ്തു. ഗുരുദേവ സമാജവും തമിഴ്നാട് ഇല്ലത്ത് പിള്ളമാർ സംഘവും ചേർന്നാണ് ദിവ്യജ്യോതി പ്രയാണം സംഘടിപ്പിച്ചത്. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദിവ്യജ്യോതി യാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഉച്ചക്ക് 1.30ന് ആര്യങ്കാവ് ഗുരുക്ഷേത്രാങ്കണത്തിൽ എത്തി. തുടർന്ന് എസ്.എൻ.ഡി.പി യോഗം ആര്യങ്കാവ് ശാഖ പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ്.സോമരാജൻ, സെക്രട്ടറി കെ.കെ.സരസൻ, യൂണിയൻ പ്രതിനിധി കെ.കുസുമൻ, വനിതസംഘം ശാഖ പ്രസിഡന്റ് സുധാ രാജൻ തുടങ്ങിയവർ വരവേൽപ്പ് നൽകി. പുളിയറയിലും വരവേൽപ്പ് ലഭിച്ചു. ദിവ്യ ജ്യോതി ഇന്ന് തമിഴ്നാട്ടിലെ പിള്ളയാർപ്പെട്ടി ഗുരുദേവ ആശ്രമത്തിൽ സമാപിക്കും. ഗുരുദേവ സമാജം പ്രസിഡന്റ് ടി.സജീവ്,ജനറൽ കൺവീനറൻമാരായ കാട്ടായിക്കോണം പ്യാരേലാൽ, ഷിജു മാറനല്ലൂർ, ഇല്ലത്ത് പിള്ളമാർ സംഘം പ്രസിഡന്റ് രാജപാളയം മുരുകദാസ്, കൺവീന‌ർമാരായ അമ്പിളി കോളച്ചിറ, ജയരാജ് ചിറയിൻകീഴ്, സജികുമാർ ഇലവുംതിട്ട തുടങ്ങിയ നിവരധി പേർ ദിവ്യ ജ്യോതി യാത്രക്ക് നേതൃത്വം നൽകി.