maram

പുനലൂർ: കനത്ത കാറ്റിൽ കൊല്ലം - ചെങ്കോട്ട പാതയിൽ ഇടമണ്ണിന് സമീപം മരം കടപുഴകി ഒന്നര മണിക്കൂർ ട്രെയിൻ ഗതാഗതം മുടങ്ങി. ഇന്നലെ പുലർച്ചെ 1.45 ഓടെ ഇടമൺ ചുടുകട്ട പാലത്തിന് സമീപമായിരുന്നു അപകടം. പാലക്കാട് - തിരുനെൽവേലി - പാലരുവി എക്സ്‌പ്രസ് കടന്നുവന്നപ്പോഴാണ് ട്രാക്കിൽ മരം വീണത് കണ്ടത്. തുടർന്ന് സമീപത്തെ ഇടമൺ, തെന്മല സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ജീവനക്കാരെത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്.