കൊട്ടാരക്കര: തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് റൂറൽ എസ്.പി കെ.ബി.രവി സല്യൂട്ട് സ്വീകരിച്ചു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ എ.ഷാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ലിനുകുമാർ അദ്ധ്യക്ഷനായി. നോഡൽ ഓഫീസർ ടി.രാജീവ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.