mazha

കൊല്ലം: ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാര നിയന്ത്രണം തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീൺ അറിയിച്ചു.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ മലയോര - ജലാശയ മേഖലകളിലെ ടൂറിസം പ്രവർത്തനങ്ങൾ പൂർണമായും നിരോധിക്കും. യെല്ലോ അലർട്ട് ഉള്ള ദിവസങ്ങളിൽ പൂർണ നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് ക്രമീകരണം ഒരുക്കാൻ ഡി.ടി.പി.സിക്ക് നിർദ്ദേശം നൽകി. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങൾ നടത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.