തൊടിയൂർ: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തൊടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം പച്ചക്കറിത്തൈയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, തൊടിയൂർ സർവീസ് സഹ. ബാങ്ക് പ്രസിഡൻറ് തൊടിയൂർ രാമചന്ദ്രൻ എന്നിവർ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സുധീർ കാരിക്കൽ,സുനിത അശോകൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, യു.വിനോദ് ,സുജാത ,ഇന്ദ്രൻ, ഷാനിമോൾ, സുനിത, മോഹനൻ, ബഷീർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.