കൊട്ടിയം: മയ്യനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധസദസ് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. നാസർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.എസ്. അബിൻ, യു.ഡി.എഫ് ചെയർമാൻ ചിതാനന്ദൻ, ഐ.എൻ.ടി.യു.സി നേതാവ് ശങ്കരനാരായണ പിള്ള, റാഫെൽ കുര്യൻ, ഷെമീർ വലിയവിള, വിപിൻ വിക്രം, ലീന ലോറൻസ്, മയ്യനാട് സുനിൽ, സായ്ഫുദ്ദീൻ, മാഹീൻ മയ്യനാട് തുടങ്ങിയവർ സംസാരിച്ചു.