പരവൂർ: പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു. പ്രസിഡന്റ് പരവൂർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ദയാബ്ജി ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രഞ്ജിത്ത്, സുരേഷ് ഉണ്ണിത്താൻ, അജിത്ത്, ആന്റണി, പൊഴിക്കര വിജയൻപിള്ള, മഹേഷ്, സജി തട്ടത്തുവിള എന്നിവർ സംസാരിച്ചു