ചവറ സൗത്ത്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ജംഗ്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. ആർ.സുരേഷ് അദ്ധ്യക്ഷനായി. ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം എസ്. ലാലു, പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള , സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എൽ.ജസ്റ്റസ്, ആർ.എസ്.പി ലോക്കൽ സെക്രട്ടറി അനിൽകുമാർ , ദിലീപ് കൊട്ടാരം, എസ്. സോമരാജൻ, രാം കുമാർ , ഡി.കെ. അനിൽകുമാർ , രാമഭദ്രൻ ,ഉണ്ണികൃഷ്ണൻ സന്തോഷ്, ചന്ദ്രബാബു, അനുരാഗ്, അതുൽ തകടി വിള, സന്ധ്യാ മോൾ , മീനാകുമാരി എന്നിവർ സംസാരിച്ചു.