കൊല്ലം: കെ.എം.എം.എൽ റിട്ട. എംപ്ലോയീസ് അസോ. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് വി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രഘുനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണ പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ എൽ ഗണേശറാവു വരവ്, ചിലവ് കണക്ക് അവതരിപ്ച്ചു. ടി.സി. ജോർജ് അനിൽകുമാർ, അബ്ദുൽ സലാം, ശശി, രാമചന്ദ്രൻ, സുരേന്ദ്രൻ, ഉമ്മൻ തോമസ്, ഡി. രമേശൻ എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡി. മോഹനൻ നന്ദി പറഞ്ഞു.
ഒരു വർഷം വിജയകരമായി നടപ്പാക്കിയ റിട്ടയേർഡ് എംപ്ലോയീ മെഡിക്കൽ സ്കീം അടിയന്തിരമായി പുന:സ്ഥാപിക്കുക. 2021 ജൂൺ ഒന്നിനു ശേഷം നൽകിയ എല്ലാ മെഡിക്കൽ ബില്ലുകളും ഉടൻ പാസാക്കുക,
പരിസരവാസികളുടെ ദീർഘകാല ആവശ്യമായ സ്ഥലമെടുപ്പ് എത്രയും പെട്ടന്ന് പൂർത്തീകരിക്കുക, കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ പരിവാസികളെ കൂടാതെ മാരക രോഗങ്ങൾ ബാധിച്ച റിട്ട. ജീവനക്കാർക്കും മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, ദീർഘകാല കരാറിന്റെ പി.എഫ് വിഹിതം എത്രയും പെട്ടന്ന് പി.എഫ് ഓഫീസിൽ അടച്ച പെൻഷൻ പുതുക്കുക, ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ലഭിക്കാൻ അനുകൂലമായ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസ് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ
കേന്ദ്രസർക്കാർ ഇടപെടുക, കമ്പനിക്കുള്ളിൽ അസോസിയേഷന് ഓഫീസ് സൗകര്യം നൽകുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.