rotary

കൊല്ലം : സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211ന്റെ 'വാത്സല്യം' പദ്ധതിപ്രകാരം സൗജന്യപരിശീലം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തെ പരിശീലനം നൽകുന്നത്. തിരുവനന്തപുരത്ത് ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അക്കാഡമിയിലാണ് പരിശീലനം.

ജൂൺ മുതൽ 15 മാസമാണ് കാലാവധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. 25 ന് മുമ്പ് അപേക്ഷിക്കണം. 29 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

മുൻ ഇന്ത്യൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ,​ പത്തനംതിട്ട ജില്ലാകളക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ഉൾപ്പെടുന്ന പാനലാണ് വിദ്യാർത്ഥികളെ

തിരഞ്ഞെടുക്കുന്നത്. പൂർണമായ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം 25 ന് മുമ്പ് ഇ മെയിലിൽ വഴി അപേക്ഷിക്കാം. ഇ -മെയിൽ വിലാസം : murukanpalayathil@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447349060.