കരുനാഗപ്പള്ളി : കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷി ദിനാചരണം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ മുനമ്പത്ത് വഹാബ്, നജീബ് മണ്ണേൽ ,യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് കോൺഗ്രസ് നേതാക്കളായ നസീം ബീവി, സുബാഷ് ബോസ്, എം.കെ. വിജയഭാനു, ബി. മോഹൻദാസ്, താഹ ചിറ്റുമൂല, വരുൺ ആലപ്പാട്, സി.പി. പ്രിൻസ്, സന്തോഷ് ബാബു, പുന്നൂർ ശ്രീകുമാർ, ഗോപിനാഥ പണിക്കർ, സുരേഷ് പനകുളങ്ങര, ടി.പി.സലിംകുമാർ, രമേശ് ബാബു, സോമൻ പിള്ള, റഷീദ്, തുണ്ടിൽ സുധാകരൻ എന്നിവർ സംസാരിച്ചു.