കൊല്ലം: പെരിനാട് മുരുന്തൽ കുപ്പണ ശ്രീ വേലായുധമംഗലം ക്ഷേത്രത്തിലെ 7-ാ മത് ഭാഗവത സപ്താഹ യജ്ഞം ഇന്നു മുതൽ 29 വരെ നടക്കും. കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ശബരിമലയിലെ ആദ്യ പുറപ്പെടാ മേൽശാന്തി പി.ഗോവിന്ദൻ നമ്പൂതിരി യഞ്ജദീപപ്രകാശനം നിർവഹിക്കും. ഇന്നു വൈകിട്ട് 4 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 6 ന് ഭദ്രദീപ പ്രകാശനം,6.30 ന് സ്കന്ദോപഹാരം, 7 ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ മുതൽ 29 വരെ എല്ലാ ദിവസവും രാവിലെ 6 ന് വിഷ്ണു സഹസ്രനാമ പാരായണം, 6.30 ന് ഭാഗവതപാരായണം. 26 ന് ഉച്ചയ്ക്ക് 12.30 ന് ഉണ്ണിയൂട്ട്. 27 ന് വൈകിട്ട് 5 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര.