photo
കെ.എസ്.ടി എംപ്ളോയീസ് സംഘ്(ബി.എം.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച്

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നും വരുമാനത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പള വിതരണത്തിന് ആദ്യ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി എംപ്ളോയീസ് സംഘ്(ബി.എം.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ വസതിയിലേക്ക് പട്ടിണി മാർച്ച് സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ മാർച്ച് മന്ത്രിയുടെ വസതിയ്ക്ക് സമീപത്തായി ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.അജയൻ, എം.ഗിരീഷ് കുമാർ, ബി.ഹരികുമാർ, എസ്.സുരേഷ് കുമാർ, ബി.സതികുമാർ, ജി.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു. ആർ.രാജേഷ് കുമാർ, കെ.സതീഷ് കുമാർ, കെ.എസ്.അജിൽ, ബി.പ്രദീപ് കുമാർ, ദിവ്യ, പ്രീത, സുനിത എന്നിവർ നേതൃത്വം നൽകി.