പത്തനാപുരം: ഗാന്ധിഭവനിൽ ഇന്ന് വൈകിട്ട് 4 ന് നടക്കുന്ന സംഗീതസന്ധ്യയും പുസ്തകപ്രകാശനവും ഡോ. ആർ. പ്രസന്നകുമാർ, സംഗീതജ്ഞൻ ആനയടി പ്രസാദ് എന്നിവർ ചേർന്നെഴുതിയ ഗ്രന്ഥത്തിന്റെ പ്രകാശനവും കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. സംഗീതജ്ഞൻ ആനയടി പങ്കജാക്ഷൻ പുസ്തകം ഏറ്റുവാങ്ങും. സാംസ്‌കാരിക സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ. ശിവകുമാർ, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ബിനു ഇടനാട്, ആർ.എം. ഷിബു, സുബിൻരാജ്, ഡോ. എസ്. ഷീജ, ഡോ. സന്തോഷ്‌കുമാർ, ആർ. രാജേഷ്, വി. രാജു എന്നിവർ സംസാരിക്കും. ഡോ. ആർ. പ്രസന്നകുമാർ സ്വാഗതവും ആനയടി പ്രസാദ് നന്ദിയും പറയും. തുടർന്ന് നടക്കുന്ന സംഗീതസന്ധ്യയ്ക്ക് കൈതപ്രം, ആനയടി പ്രസാദ്, അടൂർ ജിനു പ്രസന്നൻ എന്നിവർ നേതൃത്വം നൽകും.