പോരുവഴി : ചക്കുവള്ളി മിഴിഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭീകര വാദ വിരുദ്ധ ദിനം മാനവ സൗഹൃദ സദസ് എന്ന പേരിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവത്തിൽ പങ്കെടുത്ത ബാലവേദി കുട്ടികൾക്ക് അനുമോദനം, എച്ച്.എസ് വായനമത്സര വിജയികൾക്കുള്ള സമ്മാനദാനം, ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ ബാലവേദി അംഗം എമിയ ജോസിന് അനുമോദനം എന്നിവ നടന്നു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ,അർത്തിയിൽ അൻസാരി,എം.മനു ,
നാസർ മൂലത്തറയിൽ,മാത്യുപടിപ്പുരയിൽ,ലത്തീഫ് പെരുംകുളം,അഖിൽ രാജ്,എം എസ് സന്ദീപ് എന്നിവർ സംസാരിച്ചു.