elephant
തെന്മല 13 കണ്ണറ പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഇന്നലെ വൈകിട്ടു ഇറങ്ങിയ കാട്ടാന .

പുനലൂർ : തെന്മല 13 കണ്ണറ പാലത്തിന് സമീപത്തെ റെയിവേ ട്രാക്കിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കാട്ടാന ഇറങ്ങി. പാലക്കാട് - പാലരുവി- തിരുനെൽവേലി എക്സ്പ്രസ് തീവണ്ടിയടക്കമുള്ളവ കടന്ന് പോകുന്ന ട്രാക്കിലാണ് കാട്ടാന എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇടപ്പാളയം ഭാഗത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു. പട്ടാപ്പകൽ കാട്ടാന ഇറങ്ങുന്നത് തോട്ടം തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.