തൊടിയൂർ: കല്ലേലിഭാഗം 22 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും 172,173,174 ബൂത്ത് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ആനുസ്മരണം സംഘടിപ്പിച്ചു. മാമൂട് ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്തു. സേതു അദ്ധ്യക്ഷനായി. നസീം ബീവി മുഖ്യ പ്രഭാഷണം നടത്തി. എ. സുനിൽകുമാർ, മൈതാനത്ത് വിജയൻ ,
കെ.വാസു, തോട്ടുകരമോഹനൻ, രാധാകൃഷ്ണപിള്ള, സനിൽകുമാർ, ആസാദ്, റഹിം, മജീദ്, നാസർ എന്നിവർ സംസാരിച്ചു.