kum
കുമാരനാശാൻ കൃതികളെ കുറിചുള്ള സംവാദം എസ്‌ എൻ ഡി പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ: മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികത്തോടെനുബന്ധിച്ച് എസ്‌.എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ കടയ്ക്കൽ ടൗൺ ശാഖയിൽ ആശാൻ കൃതികളെക്കുറിച്ച് സംവാദം നടത്തി. ശാഖ പ്രസിഡന്റ്‌ തുളസിധരൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി രാജൻകടയ്ക്കൽ കുമാരനാശാൻ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. എസ്‌. സുദേവൻ, സുരേഷ്, പങ്ങലുകാട് ശശി എന്നിവർ സംസാരിച്ചു.