പുത്തൂർ: മഴയായാൽ അലയ്ക്കൽ ജംഗ്ഷൻ തൊടായി മാറും. കഴിഞ്ഞ ദിവസം മുതൽ തൊരാതെ പെയ്യുന്ന മഴ വ്യാപാരികൾക്കും കാൽ നടയാത്രികർക്കും ഏറെ ബുദ്ധിമുട്ടായിരുന്നു. റോഡിൽ വെള്ളം നിറഞ്ഞാൽ കടകളിലേക്ക് വെള്ളം കയറും. വെള്ളം ഒഴുക്കിപ്പോകുവാൻ സൗകര്യമില്ലാത്തതാണ് കാരണം. എന്നാൽ പവിത്രേശ്വരം പഞ്ചായത്തിന്റെയും പൊതുമരാമത്തിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓട വൃത്തിയാക്കി വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമൊരുക്കി. എന്നാൽ ഇത് ശ്യാശ്വത ഒരു പരിഹാരമല്ലെന്ന് വ്യാപാരികൾ പറയുന്നു. പുത്തൂർ ബഥനി ജംഗ്ഷൻ മുതൽ കുന്നത്തുർ പാലം റോഡിന്റെ നവീകരണത്തിന് 4 കോടി രൂപ കരാറായിട്ടുണ്ട്. ടെൻഡറായ പണി തുടങ്ങണമെങ്കിൽ മഴക്കാലം കഴിയണമെന്നാണ് അധികൃതർ പറയുന്നത്. പി. ഡബ്ള്യു.ഡി.എക്‌സിക്യുട്ടീവ് എൻജീനീയർ അനുപ്രിയ,പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ,വൈസ് പ്രസിഡന്റ് ശശികല പ്രകാശ് ,പ്രതിപക്ഷ നേതാവ് സന്തോഷ് പഴവറ, എന്നിവരുടെ നേതൃത്വത്തിലാണ് ഓട വൃത്തിയാക്കിയത്.