suppl
സപ്ളൈകോ ഓഫീസിന് മുന്നിൽ റേഷൻ വ്യാപാരികൾ നടത്തിയ ധർണ കെ.ബി. ബിജു ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടാരക്കര: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ താലൂക്ക് സപ്ളൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.വാതിൽപ്പടി വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെയാണ് പ്രതിഷേധ ധർണ നടത്തിയത്. മൊത്ത വിതരണ ഗോഡൗണുകളിൽ നിന്ന് പഴകിയതും ഉപയോഗശൂന്യവുമായഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതായി വ്യാപാരികൾ ആക്ഷേപം ഉന്നയിച്ചു. ധർണ സമരം അസോസിയേഷൻ സംസ്ഥാന ഖജാൻജി കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. സദാശിവൻ നായർ അദ്ധ്യക്ഷനായി. ജി.കൃഷ്ണൻകുട്ടി നായർ, എ.എസ്. ചന്ദ്രശേഖരൻപിള്ള, ടി.ശശിധരൻ, ജി.ഹരികുമാർ, ശ്യാം വയല, അന്തമൺ സുധാകരൻ, ഡി.ബി.ഉണ്ണി കൃഷ്ണൻ, രാധാകൃഷണപിള്ള, കടയ്ക്കൽ സലിം, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.