clapana
യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായഹ്ന ധർണ്ണ കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പിണറായി സർക്കാരിന്റെ ഒന്നാം വാ‌‌ർഷികം യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനമായി ആചരിച്ചു. മണ്ഡലം ചെയർമാൻ കെ. സജീവ് അദ്ധ്യക്ഷനായ സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ അബ്ദുൽ കരിം സ്വാഗതം പറഞ്ഞു. യു.ഡി.എഫ് വൈസ് ചെയർമാൻ അബ്ദുൽ കബീർ, കോൺഗ്രസ്‌ ക്ലാപ്പന മണ്ഡലം പ്രസിഡന്റ്‌ ജി. ബിജു, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ. എസ്. പുരം സുധീർ, ബ്ലോക്ക്‌ ഭാരവാഹികളായ ടി. എസ്. രാധാകൃഷ്ണണൻ, ശ്രീകുമാർ, ജീവൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റഷീദ, കെ.വി. സൂര്യകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ റഫീഖ് നന്ദി പറഞ്ഞു.