medical

കൊല്ലം: നാ​രാ​യ​ണീ​യം ക​ലാ​ക്ഷേ​ത്രയുടെയും തി​രു​നെൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെയും സ​ഹ​ക​ര​ണ​ത്തോടെ 29ന് രാ​വി​ലെ 7 മു​തൽ സൗജ​ന്യ നേ​ത്ര പരി​ശോ​ധ​നാ ​ക്യാമ്പും തിമി​ര ശ​സ്​ത്ര​ക്രി​യയും സം​ഘ​ടി​പ്പി​ക്കുന്നു. വ​രു​മാ​നാ​ടി​സ്ഥാ​നത്തിൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ​രോ​ഗി​കൾ​ക്ക് നാ​രാ​യ​ണീ​യം ക​ലാ​ക്ഷേ​ത്ര സൗ​ജ​ന്യ​മാ​യി ക​ണ്ണട​കൾ നൽ​കും. റേ​ഷൻ കാർ​ഡി​ന്റെ കോ​പ്പി​യു​മാ​യി 26 മു​തൽ 28 വ​രെ നാ​രാ​യ​ണീ​യം ക​ലാ​ക്ഷേ​ത്രയിൽ പ്ര​വർ​ത്തി​ക്കുന്ന ര​ജിസ്ട്രേ​ഷൻ കൗ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെടണം. വിലാസം: നാ​രാ​യ​ണീ​യം ക​ലാ​ക്ഷേ​ത്ര, നാ​യേ​ഴ്‌​സ് ആ​ശു​പ​ത്രി​ക്ക് പിറ​കുവശം, ഉ​ളി​യ​ക്കോവിൽ റോ​ഡ്, ആ​ശ്രാമം. ഫോൺ: 8129744557, 9567364226.