കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ദസ്തയേവ്സ്കി വാർഷികാരചരത്തിന്റെ ഭാഗമായി, പ്രൊഫ. കെ. ജയരാജൻ എഴുതിയ 'ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം' പ്രകാശനം ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത് നിർവഹിച്ചു. ഡോ.എസ്. ശ്രീനിവാസൻ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കർ അദ്ധ്യക്ഷനായി. ഡോ. പ്രസന്നരാജൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീ കൃഷ്ണൻ, ജാഫർ, പ്രഫ. കെ. ജയരാജൻ, എസ്. നാസർ തുടങ്ങിയവർ സംസാരിച്ചു.