പ​ര​വൂർ: മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്​പ്ര​സ്, ഗു​രു​വാ​യൂർ- ചെ​ന്നൈ എ​ഗ്മോർ എ​ക്‌​സ്​പ്രസ്, ചെ​ന്നൈ എഗ്മോർ- ​ഗു​രു​വാ​യൂർ എ​ന്നീ ട്രെ​യി​നു​ക​ളു​ടെ പ​ര​വൂ​രി​ലെ സ്റ്റോ​പ്പു​കൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഏ​റ​നാ​ട്, പു​ന​ലൂർ​- ക​ന്യാ​കു​മാ​രി എ​ന്നീ ട്രെ​യി​നു​കൾ​ക്ക് പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും റെ​യിൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ പ​ര​വൂർ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​വൂർ റെ​യിൽ​വേ സ്റ്റേ​ഷ​നിൽ ഓ​ട്ടോ​മാ​റ്റി​ക് പ​ബ്ലി​ക്ക് അ​ഡ്ര​സ് സി​സ്റ്റം സ്ഥാ​പി​ക്കു​ക, പ്ലാ​റ്റ്‌​ഫോമുകളിൽ മേൽ​ക്കു​ര​ക​ളു​ടെ നീ​ളം വർ​ദ്ധി​പ്പി​ക്കു​ക, കാ​റ്റ​റിം​ഗ് സ്റ്റാൾ പു​ന:രാ​രം​ഭി​ക്കു​ക, ടിക്ക​റ്റ് കൗ​ണ്ട​റിൽ സ്വൈപ്പിം​ഗ് മെ​ഷീൻ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് എൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ എം.പിക്ക് അ​സോ​സി​യേ​ഷൻ നി​വേ​ദ​നം നൽ​കി. യൂ​ണി​റ്റ് കൺ​വീ​നർ വി​നീ​ത് സാ​ഗർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​വൂർ സ​ജീ​ബ്, എം.പി. ഗോ​പ​കു​മാർ, സ​ജു തി​ല​ക്, ജെ.ഗോ​പ​കു​മാർ, സി.ജ​യേ​ന്ദ്രൻ നാ​യർ, ആർ. ര​ജി​ത്ത്, ഡി.എൽ. ലി​നി എ​ന്നി​വർ സംസാരിച്ചു.