photo-
പടം :രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ചക്കുവള്ളി ജംഗഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.

പോരുവഴി : പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ വിവിധ പരിപാടികളോടെ രാജീവ്‌ ഗാന്ധി രക്സാക്ഷിത്വ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ നാസർ കിണറു വിള ഉദ്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അധ്യക്ഷനായി. നേതാക്കളായ, അബ്ദുൽ സമദ്, അയന്തിയിൽ ശിഹാബ്, ചക്കുവള്ളി നസീർ, സുഹൈൽ അൻസാരി, അർത്തിയിൽ ഷഫീക്, ലത്തീഫ് പെരുംകുളം, അർത്തിയിൽ സമീർ, ബഷീർ വരിക്കോലി,രാജൻചിറ്റടത്, അർത്തിയിൽ അജ്മൽ, കരീം മോദീന്റായ്യാം,ബിജു ഞാറാക്കാട്, സലീം കല്ലുവെട്ടംകുഴി, ഷൂജ ചെഞ്ചിറകുഴി എന്നിവർ സംസാരിച്ചു.