photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ സർഗോത്സവം ഏകദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ കുട്ടികളുടെ സർഗോത്സവം ഏകദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. സായന്തനം ഡയറക്ടർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, രേഖ ഉല്ലാസ്, ജലജശ്രീകുമാർ, വിനീത എന്നിവർ സംസാരിച്ചു. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ കലാകാരൻ വെളിയം സന്തോഷ്, ചിത്രകാരൻ പി.കെ.ബാബു എന്നിവർ ക്ളാസുകൾ നയിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. സമാപന യോഗം ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ് മുഖ്യാതിഥിയായിരുന്നു.