ശാസ്താംകോട്ട: പ്രൊഫ.ആർ. ഗംഗപ്രസാദിന്റെ 11 -ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ശാസ്താംകോട്ട ജെമിനി ഹൈറ്റ്സിൽ വച്ച് നടത്തി. സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനായി. 2020 ലെ സംസ്ഥാന സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ചവറ കെ . എസ് പിള്ളയ്ക്ക് അവാർഡ് നൽകി ആദരിച്ചു. അവാർഡ് ജേതാവിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ വിശദീകരണം നൽകി. രക്ഷാധികാരി പ്രൊഫ.കെ.പി ശാരദാമണി പുരസ്കാര സമ‌ർപ്പണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ .പി .ജയൻ മികച്ച ലൈബ്രറിക്കുള്ള എൻഡോവ്മെന്റ് വിതരണം ചെയ്തു. ഭരണസമിതി അംഗം ഡോ.പി. കമലാസനൻ ചികിത്സാ സഹായ വിതരണം നടത്തി. ഭരണ സമിതി അംഗം പ്രൊഫ.സി.എം.ഗോപാലകൃഷ്ണൻ നായർ പഠന സഹായ വിതരണം നടത്തി. പ്രൊഫ.കെ.രാഘവൻ നായർ എൻഡോവ്മെന്റ് വിതരണം ചെയ്തു. സി.പി.ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറി കെ.ശിവശങ്കരൻ നായർ സ്വാഗതവും ഫൗണ്ടേഷൻ പ്രസിഡന്റ് വി.സുരേഷ്കുമാർ നന്ദിയും പറഞ്ഞു.