കൊല്ലം: തിരുവനന്തപുരം സംഗീതധാര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ എഴുത്തുകാരെയും ഗാന്ധിഭവനെയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് നൽകിയ ആദരവ് സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ ഏറ്റുവാങ്ങി. സംഗീതധാര സാംസ്കാരിക വേദി സെക്രട്ടറി ഷിയാസ് കമാൽ, അപ്പു മുട്ടറ, ഇളവൂർ ശശി, സജീവ് കുളപ്പാടം എന്നിവർ സംസാരിച്ചു. സുരേഷ് സിദ്ധാർത്ഥ സ്വാഗതവും എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.