phot
ആര്യങ്കാവ് മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എൻ.സി.പിയിൽ ചേർന്നവരെ എൻ.എൽ.സി ജില്ല പ്രസിഡന്റ് കുണ്ടറ രാജീവ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

പുനലൂർ: ആര്യങ്കാവ് മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 50ഓളം പേർ എൻ.സി.പിയിൽ ചേർന്നു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കുണ്ടറ രാജീവ് പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എൻ.എൽ.സി പുനലൂർ ബ്ലോക്ക് പ്രസിഡന്റ് അച്ചൻകോവിൽ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി.ജില്ല എക്സിക്യൂട്ടീവ് അംഗം സന്തോഷ് ഉറുകുന്ന്, ജാഫർ തുടങ്ങിയ നിരവധി പേർ സംസാരിച്ചു.