vishnu
യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം നേതൃയോഗം സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗതാഗത മന്ത്രി ഒരേ സമയം ജനങ്ങളെയും കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ദ്രോഹിക്കുകയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ശാലു മുതിരപ്പറമ്പ്, അജു ചിന്നക്കട, സുൽഫി, അമൽ, ധീരജ്, ജാക്‌സൺ തുടങ്ങിയവർ സംസാരിച്ചു.