vismaya

കുന്നത്തൂർ: വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം ഭർത്താവായ കിരൺകുമാർ തന്നെ ക്രൂരമായി മർദ്ദിച്ചതായുള്ള വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്. കേസിൽ നിർണായക തെളിവായി ഈ ശബ്ദ സന്ദേശം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കിരൺകുമാറിൽ നിന്ന് നിരന്തരം ശാരീരിക, മാനസിക പീഡനം ഏറ്റുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തായത്. എനിക്ക് സഹിക്കാൻ സാധിക്കുന്നില്ലെന്നും കിരൺകുമാറിന്റെ വീട്ടിൽ നിൽക്കാനാകില്ലെന്നും സന്ദേശത്തിൽ വ്യക്തമാണ്.

മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിന്നാലെ പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്ത് വരികയും ചെയ്തു. ഇതിൽ പ്രധാനം മരിക്കുന്ന രാത്രിയിൽ വിസ്മയ സഹോദരന് അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും വീഡിയോകളുമായിരുന്നു.