photo
എസ്.എൻ.ഡി.പി യോഗം ചക്കുവള്ളി ശ്രീചിത്തിരവിലാസം ശാഖയിൽ നടത്തിയ രജത ജൂബിലി ആഘോഷം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ചക്കുവള്ളി 630-ാം നമ്പർ ശ്രീ ചിത്തിരവിലാസം ശാഖയിൽ രജത ജൂബിലി ആഘോഷം നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എൻ. ഗംഗാധരൻ സ്വഗതവും ശാഖാ വൈസ് പ്രസിഡന്റ് പി. ആനന്ദൻ നിന്ദിയും പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് , യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീലയം ശ്രീനിവാസൻ , വി. ബേബികുമാർ , യൂണിയൻ കമ്മിറ്റി അംഗം പി.രാമചന്ദ്രൻ , ശാഖാ കമ്മിറ്റി അംഗങ്ങളായ എൽ. ശിവൻകുട്ടി, താമരാക്ഷൻ, സുരേഷ് കുമാർ ,രാധാമണി, പി. ശിവൻകുട്ടി, കെ.രാമചന്ദ്രൻ , പുരുഷൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ പി.സുരേഷ് ബാബു, സുജാത ആനന്ദൻ എന്നിവർ സംസാരിച്ചു. മുൻ ശാഖാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ ആദരിച്ചു. ചികിത്സാ ധനസഹായ വിതരണം യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാറും പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജും നിർവഹിച്ചു.