തൊടിയൂർ: കരുനാഗപ്പള്ളി കല്ലേലിഭാഗം എസ്.എൻ. ടി .ടി .ഐ യിൽ നടന്നുവരുന്ന ജ്ഞാനദീപ്തി 2022 സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിലേയ്ക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണ സാമഗ്രികളും ഔഷധങ്ങളും സംഭാവന നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ സാധനങ്ങൾ പ്രിൻസിപ്പൽ ടി.പി.മധുവിന് കൈമാറി.ജെ. മധു ., എസ്. രമണിക്കുട്ടിഅമ്മ, ക്യാമ്പ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.