
തൊടിയൂർ: നാവ് കൊണ്ട് ചിത്രരചന നടത്തി ലോകശ്രദ്ധ നേടുകയും ഒട്ടേറെ റെക്കാഡുകൾ സ്വന്തമാക്കുകയും ചെയ്ത കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സ് പ്രിൻസിപ്പൽ അനി വർണത്തിന്റെ ശിക്ഷണത്തിൽ 23 പേർ കാലുകൊണ്ട് ചിത്രരചന നടത്തി യൂണിവേഴ്സൽ റെക്കാഡ്സ് ഫാറത്തിൽ ഇടംപിടിക്കാനൊരുങ്ങുന്നു.
24 അടി നീളവും 4 അടി വീതിയുമുള്ള കാൻവാസിൽ 23 വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രങ്ങൾ കോറിയിട്ടു. കൊവിഡ് കാലത്ത് സമൂഹത്തെ കാത്തു സൂക്ഷിച്ച ആരോഗ്യ പ്രവർത്തകർക്കായിരുന്നു സമർപ്പണം. ചടങ്ങിൽ ഡോ. ഗിന്നസ് സുനിൽ ജോസഫ് ഓൺലൈനിൽ പങ്കെടുത്തു. സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.എൽ.എ അഡ്വ. രാജൻ ബാബു, സാജൻ, രാജേഷ്, പ്രസന്ന, പ്രവീൺ എന്നിവർ സംസാരിച്ചു.