
ചവറ: ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി 10 ഓടെ മരം കടപുഴകി ഗതാഗതം സ്തംഭിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ മരങ്ങൾ വെട്ടിമാറ്റിയിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്. ഫയർഫോഴ്സ് അധികൃതർ ഒരുമണിക്കൂറോളമെടുത്താണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.