
കൊല്ലം: താമരക്കുടി കുഞ്ചൻ കലാഗ്രാമം ഏർപ്പെടുത്തിയ സ്നേഹ സൗഗന്ധികം പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്. 5001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പത്തനാപുരം ഗാന്ധിഭവനിൽ നടന്നുവരുന്ന പഞ്ചദിന തുള്ളൽത്രയ അവതരണത്തിന്റെ സമാപന ദിനമായ ഇന്ന് വൈകിട്ട് 5ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും. ഹോർട്ടി കോർപ്പ് ചെയർമാൻ എസ്.വേണുഗോപാൽ അദ്ധ്യക്ഷനാകും. താമരക്കുടി കരുണാകരൻ മാസ്റ്റർ, കടമ്മനിട്ട പ്രസന്നകുമാർ, ബി.മോഹൻലാൽ, കോട്ടാത്തല ശ്രീകുമാർ, സൂരജ് ശാസ്താംകോട്ട, അജിത്ത് കരീക്കുന്നിൽ, ഗോപകുമാർ പട്ടാഴി, ബീന എന്നിവർ സംസാരിക്കും.