കൊല്ലം: പുരോഗമന കലാസാഹിത്യസംഘം അഞ്ചാലുംമൂട് ഏരിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ബീന സജീവ് ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി റസീന അജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സൗമ്യ പ്രേംജിത്ത് (പ്രസിഡന്റ്), നീനു ഹരിലാൽ (സെക്ര.) എന്നിവരെയും 27 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.