അഞ്ചൽ: എസ്.എൻ.ഡി.പി യോഗം വോട്ടിക്കോട് 4270-ാം നമ്പർ ശാഖയിൽ 3-ാം പ്രതിഷ്ഠാവാർഷികവും പൊതുസമ്മേളനവും 31ന് നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനാകും. മുഖ്യപ്രഭാഷണവും അനുമോദനവും കാഷ്യു വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും ഗുരുദേവ മാഹാത്മ്യ പ്രഭാഷണം യോഗം അസി.സെക്രട്ടറി വനജാവിദ്യാധരനും നിർവഹിക്കും. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ആദരിക്കൽ ചടങ്ങ് നിർവഹിക്കും. യൂണിയൻ പ്രതിനിധിയും ശ്രീകൃഷ്ണ ഗ്രൂപ്പ് എം.ഡിയുമായ അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനുജ, ശ്രീജ, ബിന്ദു തിലകൻ, സംഘാടകസമിതി ചെയർമാൻ അരുൺ ചന്ദ്രശേഖർ, ശാഖാ രക്ഷാധികാരി ബാബു കുട്ടൻകുന്നിൽ, സംഘാടകസമിതി പ്രസിഡന്റ് ഹർഷൻ, സംഘാടകസമിതി സെക്രട്ടറി അനിൽകുമാർ എന്നിവർ ആശംസകൾ അ‌ർപ്പിക്കും . ശാഖാ സെക്രട്ടറി പി.പ്രദീപ് സ്വാഗതവും ശാഖാവൈസ് പ്രസിഡന്റ് സത്യാനന്ദൻ നന്ദിയും പറയും. രാവിലെ 5 മണിമുതൽ ക്ഷേത്രം തന്ത്രി സുജീഷിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ഭാഗവതപാരായണവും നടക്കും.