കൊല്ലം: സാഹിത്യ വിമർശകനും വിവർത്തകനുമായ ഡോ. എസ്. ശ്രീനിവാസന്റെ 'അറിയപ്പെടാത്ത ഒരു ജീവിതത്തിന്റെ അവലോകനം' എന്ന ആദ്യ കവിതാസമാഹാരം നാളെ വൈകിട്ട് 3.30ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ഹാളിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രകാശിപ്പിക്കും. കവി കുരീപ്പുഴ ശ്രീകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങും. സാഹിത്യനിരൂപകൻ ഡോ. പ്രസന്ന രാജൻ അദ്ധ്യക്ഷയാകും. പ്രൊഫ. കെ. ജയരാജൻ, പ്രൊഫ. എസ്. സുലഭ, വാറൂൽ ജാഫർ, കെ. ഭാസ്‌കരൻ, ഡോ. വി.എസ്. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേരും. കേരളപുരം ശ്രീകുമാർ കവിതകൾ സംഗീതം നൽകി ആലപിക്കും.