phot
നെടുംമ്പാറയിൽ പുലി പിടിച്ചതെന്ന് സംശയിക്കുന്ന പശുകിടാവിനെ തലയോട്ടി

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറയിൽ പുലി ഇറങ്ങി പശുക്കിടാവിനെ കടിച്ച് കൊന്നു. നെടുംമ്പാറ രണ്ടാം ഡിവിഷനിലെ വി.വി.എം ഹോസ്പിറ്റലിന് സമീപത്തെ ബിന്ദു ഗോപാലകൃഷ്ണന്റെ പശുക്കടാവിനെയാണ ഒരാഴ്ച മുമ്പ് പുലി പിടിച്ചത്. ഒരാഴ്ചയായി പശുക്കിടാവിനെ അന്വേഷിച്ച് നടന്ന ബിന്ദു ഇന്നലെ കിടാവിന്റെ തലയോട്ടിയാണ് കണ്ടെത്തിയത്. തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന നെടുംമ്പാറക്ക് പുറമെ അമ്പനാട്, ആനച്ചാടി, വെഞ്ച്വർ, കുറവൻതാവളം തുടങ്ങിയ സ്ഥലങ്ങളിൽ പുലി, കാട്ടാന, കാട്ട് പന്നിയടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ട് വർഷങ്ങൾ പിന്നിടുകയാണ്. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പുനലൂർ ആർ.ഡി.ഒക്ക് പരാതി നൽകാനൊരുങ്ങുകയാണ് തോട്ടം തൊഴിലാളികൾ.