sooraj-
നെടുമ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നെടുമ്പന ആയുർവേദ ആശുപത്രി വളപ്പിൽ നിന്നു 27 മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർക്കുമെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. നെടുമ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ സമദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കെ.ആർ.വി. സഹജൻ, ബ്ലോക്ക് പ്രസിഡന്റുമാരായ എ. നാസിമുദ്ദീൻ ലബ്ബ, ബാബുരാജൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, ഇ ആസാദ്, മീയണ്ണൂർ റോബിൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സജാദ് മലവയൽ, സനിൽ പുതുച്ചിറ

പഞ്ചായത്ത് മെമ്പർമാരായ ശോഭനകുമാരി, റജില ഷാജഹാൻ, ഷീല മനോഹരൻ, ആരിഫ സജീവ്, ശിവദാസൻ, സുജ ബിജു, ജേക്കബ് നല്ലില, ഹരികുമാർ, ദമീൻ മുട്ടയ്ക്കാവ്, മുനീർ നെടുമ്പന, ഷമീർ ഖാൻ, പുന്നൂർ നിന്നാം, ഷെരീഫ് കുളപ്പാടം, സുൽഫി ചാലക്കര, തൗഫീഖ് നെടുമ്പന, ഷെഹീർ മുട്ടയ്ക്കാവ്, അനീഷ്, ആഷിഖ് ബൈജു എനിവർ സംസാരിച്ചു.