പുനലൂർ: അംഗീകൃത റേഷൻ വിതരണക്കാർക്ക് 30000 രൂപയും സെയിൽസ്‌മാന് സർക്കാർ വേതനവും ഉറപ്പാക്കണമെന്നും സാധനങ്ങൾ റേഷൻ കടകളിൽ തൂക്കിയിറക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പുനലൂർ താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുമ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡന്റുമായ അഡ്വ.ആർ.സജിലാൽ, ജില്ലാ സെക്രട്ടറി ടി.സജീവ്, സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയ പ്രസാദ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോബോയ് പെരേര എന്നിവർ പ്രസംഗിച്ചു .ഭാരവാഹികളായി രഞ്ജിത്ത് രാധാകൃഷ്ണൻ (പ്രസിഡന്റ്), പ്രസാദ് പിള്ള, എസ്.പി. സിബി,ആൻസി ( വൈസ് പ്രസിഡന്റുമാർ),തുളസീധര കുറുപ്പ് ( സെക്രട്ടറി) , കെ.ബാബു, വിചിത്ര കുമാർ( ജോയിന്റ് സെക്രട്ടറിമാർ) രാഹുൽ എസ് .വിജയൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.